ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ കമ്മിറ്റി ഉന്നത വിജയികൾക്ക് അനുമോദനമൊരുക്കി.
ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ കമ്മിറ്റി ഉന്നത വിജയികൾക്ക് അനുമോദനമൊരുക്കി.യൂണിയൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾ, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർ എന്നിവരെയാണ് അനുമോദിച്ചത്. കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ ഡോ.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു. യൂണിയൻ ഡിവിഷൻ പ്രസിഡന്റ് സി.വിദ്യാധരൻ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പ്രസിഡന്റ് വി.വി.സുധാകരൻ, സെക്രട്ടറി കൊട്ടറ സുധാകരൻ, ഓർച്ച ജവഹർ ക്ലബ് സെക്രട്ടറി പ്രദീപൻ ഓർച്ച, ഡിവിഷൻ കമ്മിറ്റി ഭാരവാഹികളായ ശശി മാമുനി, കുഞ്ഞികൃഷ്ണൻ ചൂട്ട്വം, ഷനീർ കോട്ടിക്കുളം, സുകുമാരൻ വാഴുന്നോറടി, രാജേഷ് ഓർച്ച, സതീശൻ വള്ളിക്കുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡിവിഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സകേഷ് കടിഞ്ഞിമൂല സ്വാഗതവും ജോയിന്റ് സെക്രട്ടറി റെനീഷ് ബാബു മൂലപ്പള്ളി നന്ദിയും പറഞ്ഞു.
No comments