മഴത്തുടക്കത്തിൽ തന്നെ അപകടങ്ങൾ ആവർത്തിക്കുകയാണ് ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ.
മഴത്തുടക്കത്തിൽ തന്നെ അപകടങ്ങൾ ആവർത്തിക്കുകയാണ് ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ.
ഏറ്റവുമൊടുവിൽ ഒരു സ്കൂൾ ബസ് ആണ് ഇവിടെ അപകടത്തിൽ പെട്ടത്. മേൽപ്പാലത്തിന്റെ ഡിവൈഡറിൽ ഇടിച്ച് വാഹനത്തിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. ആർക്കും പരിക്കില്ല. അതിനിടെ മേൽപാലത്തിന്റെ കൈവരിയോട് ചേർന്ന് സ്ഥാപിച്ച സോളാർ പാനൽ അപകട സാധ്യതയ്ക്ക് ആക്കം കൂട്ടുന്ന സ്ഥിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കൈവരിയുടെ മുകളിൽ കയറിയാൽ വീതിയുള്ള പാനലിന് മുകളിലേക്കും കയറാമെന്ന സ്ഥിതിയാണ്. സോളാർ പാനലാണെന്ന് മനസിലാക്കാതെ മദ്യലഹരിയിലോ കൗതുകത്തിനോ ആരെങ്കിലും ഇതിനു മേൽ ചവിട്ടിയാൽ താഴേക്കു വീഴാൻ സാധ്യതയുണ്ട്. മതിയായ സുരക്ഷയൊരുക്കാത്തതിനാൽ സമൂഹ വിരുദ്ധർ ഇത് കേടുവരുത്താനും ഇടയുണ്ട്. പാലത്തിന് മുകളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്ത് അവിടെ തന്നെ മലമൂത്രവിസർജനം നടത്തുന്നവരുമുണ്ടെന്ന് നാട്ടുകാരും മോട്ടോർ തൊഴിലാളികളും പറയുന്നു. പാലത്തിൽ ഇടവിട്ട് പോലീസ് നിരീക്ഷണം വേണമെന്നും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
No comments