നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസർകോട് ലോക്‌സഭാ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിലും കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂൺ നാലിന് രാവിലെ നാലു മുതൽ ജൂൺഅഞ്ചിന് രാവിലെ ആറുവരെ സി ആർ പി സി 144 പ്രകാരമാണ് നിരോധനാജ്ഞ. ഈ പരിധിയിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾക്ക് നിരോധനാജ്ഞ ബാധകമല്ല.
No comments