ക്രമസമാധാന പാലനത്തിന് നിയന്ത്രണങ്ങളുമായി നീലേശ്വരം പോലീസ്.
നീലേശ്വരം മന്നൻപുറത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ പുറത്തേ കലശം നടക്കാനിരിക്കെ, ആയിരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിലെ ക്രമസമാധാന പാലനത്തിന് നിയന്ത്രണങ്ങളുമായി നീലേശ്വരം പോലീസ്. മാർക്കറ്റ് മുതൽ കോൺവന്റ് ജങ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ കൂടുതൽ സമയം ബസ്സുകൾ പാർക്ക് ചെയ്യരുത് എന്നിവയാണ് ഗതാഗത നിർദേശങ്ങൾ. റോഡരികിൽ വഴിയോര കച്ചവടം കർശനമായി നിരോധിച്ചതായും ക്ഷേത്ര പരിസരം സി സി ടി വി നിയന്ത്രണത്തിലാണെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്നും കൂട്ടിച്ചേർത്തു.
No comments