വയോജനവേദി നീലേശ്വരം യൂണിറ്റ് യോഗം ചേർന്നു
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വയോജനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് ആവശ്യപെട്ടു.
വയോജനങ്ങൾക്ക് നൽകി വന്ന റെയിൽവേ ആനുകൂല്യങ്ങൾ നിർത്തലാക്കിയ കേന്ദ്രസർക്കാർ അവ പുന:സ്ഥാപിക്കാൻ തയാറാകുന്നില്ല. സംസ്ഥാന സർക്കാർ 1400, 1600 എന്നിങ്ങനെ തരം തിരിച്ചു കൊടുക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.
യൂണിറ്റ് അംഗങ്ങളുടെ കൊച്ചുമക്കളിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനം മോദിച്ചു. മഴക്കാല സാംക്രമിക രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ.സുലേഖ രാമകൃഷ്ണൻ ക്ലാസ് എടുത്തു. യൂണിറ്റ് പ്രസിഡന്റ് എം.നാരായണൻ നായർ അധ്യക്ഷത വഹിച്ചു. ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, വി.മുരളീധരൻ നമ്പ്യാർ, കെ.സുധാകരൻ നമ്പ്യാർ, എ.ഭാരതീദേവി, എ.പത്മനാഭൻ നായർ എന്നിവർ ഉന്നത വിജയികളെ അനുമോദിച്ച് സംസാരിച്ചു. നവദേവ്.എം.നമ്പ്യാർ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എം.കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments