നീലേശ്വരം നഗരസഭാ ദുരന്തനിവാരണ കമ്മിറ്റി യോഗം ചേർന്നു
കാലവർഷക്കെടുതി നേരിടുന്നതിനായുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് നീലേശ്വരം നഗരസഭാതല ദുരന്തനിവാരണ കമ്മിറ്റി യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിര, പി. ഭാർഗവി , കൗൺസിലർമാരായ ഇ.ഷജീർ, കെ. മോഹനൻ, പി.പി.ലത, വി.വി.ശ്രീജ, പി. ശ്രീജ, ടി.വി.ഷീബ, വി.വി.സതി, പി.കെ.ലത, വില്ലേജ് ഓഫീസർമാരായ കെ.വി.ബിജു, എം. മധുകുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി.മനോജ്, തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് എസ്ഐ,എം.കെ.ജയദാസൻ , നഗരസഭാ ക്ലീൻ സിറ്റി മാനേജർ എ.കെ.പ്രകാശൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി വി.വി.ഉദയകുമാർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ദുരന്തസാധ്യതകൾ വിലയിരുത്താനും ദുരിതാശ്വാസ ക്യാമ്പുകൾക്ക് അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തി തയ്യാറെടുപ്പുകൾ നടത്താനും തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ ചെയർപേഴ്സനായും നഗരസഭാ സെക്രട്ടറി സെക്രട്ടറിയായുമുള്ള ദുരന്ത നിവാരണ സമിതിയുടെ പ്രവർത്തനം ഊർജിതമാക്കും.
പരമാവധി സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്നതിനും
No comments