Breaking News

ഐപിഎൽ പ്രവചന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ നൽകി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ വാട്സ് ആപ് ഗ്രൂപ്പ് നടത്തിയ ഐപിഎൽ പ്രവചന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ നൽകി.
ഫൈനൽ ബമ്പർ വിജയി രഞ്ജിത് കരിപ്പോത്ത്, ഒന്നും രണ്ടും യോഗ്യതാ മത്സരങ്ങളിലെയും എലിമിനേറ്ററെയും പ്രവചിച്ച മൃദുൽ കൃഷ്ണ, ഉല്ലാസ് കൃഷ്ണ, അഭിജിത്ത് കരിങ്ങാട്ട്, എല്ലാ മത്സരങ്ങളിലെയും ശരിയുത്തരം പ്രവചിച്ച സൗമ്യ പ്രിയേഷ് എന്നിവരെയാണ് ക്യാഷ് പ്രൈസ് സമ്മാനിച്ച് അനുമോദിച്ചത്. ഗ്രൂപ്പ് അഡ്മിൻ കമ്മിറ്റി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നീലേശ്വരം പൊതുജന വായനശാല സെക്രട്ടറി എം.മധുസൂദനൻ വിതരണം ചെയ്തു. പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ് അഡ്മിന്മാരായ ഹരിപ്രസാദ് കോളിയാട്ട്, സൂരജ് പൈനി എന്നിവർ സംബന്ധിച്ചു.

No comments