Breaking News

മിനിലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് പുല്ലൂർ മാടിക്കാൽ സ്വദേശി കൃഷ്ണദാസ് (48) മരിച്ചു

വെള്ളിക്കോത്ത് - പെരളം റോഡിൽ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് പുല്ലൂർ മാടിക്കാൽ കുറുമ്പാനത്തെ കൃഷ്ണദാസ് (48) മരിച്ചു.
കൃഷ്ണദാസും സഹോദരൻ കൃഷ്ണകുമാറുമാണ് സ്കൂട്ടിയിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്കായിരുന്നു അപകടം. കൃഷ്ണദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൃഷ്ണകുമാറിന് പരിക്കുണ്ട്. കൃഷ്ണദാസ് ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. മാടിക്കാൽ അപ്പുവിന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: ദൃശ്യ, ശ്രദ്ധ.

No comments