ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകനും ജില്ലയിൽ എത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസറഗോഡ് ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകനും ജില്ലയിൽ എത്തി.
റിഷിരേന്ദ്ര കുമാർ ഐഎഎസ് ആണ് ജില്ലയിൽ എത്തിയത്. കാസറഗോഡ് ലോക്സഭാമണ്ഡലം വർണാധികാരി കൂടിയായ കലക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി പി.ബിജോയി, അസിസ്റ്റന്റ് കലക്ടർ ദിലീപ് കൈനിക്കര എന്നിവർ കാസറഗോഡ് ഗവ.ഗസ്റ്റ് ഹൗസിൽ ഇദ്ദേഹത്തെ സ്വീകരിച്ചു. ജില്ലാ ഇലക്ഷൻ മാനേജ്മെന്റ് പ്ലാനും കൈമാറി. പൊതു നിരീക്ഷകന്റെ ഫോൺ നമ്പർ: 7907671205.
No comments