Breaking News

സമൂഹ നോമ്പുതുറ ഒരുക്കി

നീലേശ്വരം മന്ദംപുറം റസിഡന്റ്സ് അസോസിയേഷൻ ഒരുക്കിയ സമൂഹ നോമ്പുതുറ മതസൗഹാർദ മാതൃകയായി.
നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഗിരിധർ രാഘവൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, ഹൊസ്ദുർഗ് എസ്ഐ, എം.ടി.പി. സെയ്ഫുദീൻ, അസോസിയേഷൻ വനിതാവിങ് പ്രസിഡന്റ് വി.എൻ. സുജാത, ടി.കുഞ്ഞബ്ദുള്ള,കെ.കെ.കുമാരൻ, ഉഷ സുധാകരൻ എന്നിവർ പ്രസംഗിച്ചു.

No comments