നീലേശ്വരം പാലായിയിൽ നിന്ന് ഭക്ഷ്യ വിഷബാധ
നീലേശ്വരം പാലായിയിൽ നിന്ന് ഭക്ഷ്യ വിഷബാധയെ തുടർന്ന് മുപ്പതോളം പേർ ചികിത്സ തേടി.
ഇവിടെ നടന്ന തറവാട് കളിയാട്ടത്തിന്റെ ഭാഗമായി അന്നദാനത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയുണ്ടായതെന്ന് കരുതുന്നു. വള്ളിക്കുന്നിലെ നീലേശ്വരം താലൂക്കാശുപത്രി, തേജസ്വിനി സഹകരണാശുപത്രി, എൻകെബിഎം ആശുപത്രി എന്നിവിടങ്ങളിലാണ് ഇവരെല്ലാം ചികിത്സ തേടിയിരിക്കുന്നത്. ഇവരിൽ കൂടുതലും കുട്ടികളാണ്. തലവേദന, ഛർദി എന്നിവയെ തുടർന്നാണ് ഇവരെല്ലാം ആശുപത്രികളിൽ എത്തിയത്.
No comments