കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തിയെടുക്കാൻ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച വായനാ വെളിച്ചം പരിപാടി നീലേശ്വരം അഴിത്തല പി.ടി തോമസ് ഗ്രന്ഥാലയത്തിൽ നടത്തി.
കവി സന്തോഷ് ഒഴിഞ്ഞവളപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് സുഗുണൻ ഓരി അധ്യക്ഷനായി. ബാലവേദി സെക്രട്ടറി സായന്തന മനോജ്, നിഖില പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥാലയം സെക്രട്ടറി മധു ഉദിനൂർ സ്വാഗതവും ലൈബ്രേറിയൻ രഞ്ജനി ജയേഷ് നന്ദിയും പറഞ്ഞു.
No comments