Breaking News

2 ബോട്ട് പിടികൂടി. പിഴയിട്ടു

തീരത്തോട് ചേർന്ന് രാത്രികാല പട്രോളിങ് നടത്തിയ 2 ബോട്ടുകൾ പിടിച്ചെടുത്ത് നാലര ലക്ഷം രൂപ പിഴയിട്ടു.
ഫിഷറീസ് വകുപ്പും നീലേശ്വരം അഴിത്തല, ഷിറിയ, ബേക്കൽ തീരദേശ പോലീസും ചേർന്ന് രാത്രികാല പട്രോളിങ്ങിലാണ് കർണാടക ബോട്ടുകളായ അലീസ , സാഗർസമ്പത്ത് എന്നിവ പിടിച്ചെടുത്തത്. നിയമാനുസൃത രേഖകൾ ഇല്ലാതെയായിരുന്നു മീൻപിടിത്തം. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കാസറഗോഡ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് ആണ് നടപടി സ്വീകരിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ആർ. ജുഗ്നുവിൻ്റെ നിർദേശപ്രകാരം ഫിഷറീസ് അസിസ്റ്റൻ്റ് രജിസ്ട്രാർ സി.പി.ഭാസ്കരൻ്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് തൃക്കരിപ്പൂർ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ നിന്ന് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെൻ്റ് എസ്. സി.പി.ഒ, വിനോദ് കുമാർ, ഷിറിയ തീരദേശ പോലീസ് എസ്.സി.പി.ഒ, സൂരജ്, കോസ്റ്റൽ വാർഡൻ സജിൻ, അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ എസ് സി പി ഒ, സുധീർ, കോസ്റ്റൽ വാർഡൻ അനുകേത്, ബേക്കൽ തീരദേശ പോലീസ് എസ് സിപിഒമാരായ രാജീവൻ, പവിത്രൻ, റസ്ക്യൂ ഗാർഡുമാരായ ശിവകുമാർ, ധനീഷ് , അക്ബർ അലി, പ്രീജിത്ത്, ബിനീഷ്, സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്.

No comments