ദീപവും തിരിയും കൊണ്ടുവന്നു
വിഷ്ണുമൂർത്തി തെയ്യക്കോലത്തിൻ്റെ ആരൂഢസ്ഥാനമായ നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്‌ഠ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് ദീപവും തിരിയും കൊണ്ടുവന്നു.
പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ദീപവും തിരിയും കൊണ്ടുവന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ദീപാരാധന. രാത്രി 8 മണിക്ക് പാലായി പരപ്പേൻ്റെ വരവ്. രാത്രി 9.30 ന് അപൂർവമായ പാലന്തായി കണ്ണൻ തെയ്യക്കോലത്തിൻ്റെ പുറപ്പാട്. പുലർച്ചെ 2.30 ന് രക്തചാമുണ്ഡിയുടെയും 4.30 ന് പാലായി പരപ്പേന് സ്വപ്നദർശനം നൽകിയ നിണമണിഞ്ഞ പരദേവതയുടെയും അത്യപൂർവമായ പുറപ്പാട്.
No comments