Breaking News

ദേശീയ പാതയിലെ നീലേശ്വരം പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.

ദേശീയ പാതയിലെ നീലേശ്വരം പാലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.
ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി പുതിയ പാലത്തിൻ്റെ നിർമാണം നടന്നു വരുന്നതിനിടെയാണ് നിലവിലെ പാലത്തിൽ ഒരു ഭാഗം ഇടിഞ്ഞു താഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് അപകടാവസ്ഥ. ഇതേ തുടർന്ന്  ഇവിടെ ട്രാഫിക് കോൺ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്.  ഭാരവണ്ടികൾ കടന്നുപോയാൽ മൊത്തം ഇടിഞ്ഞു താഴ്ന്നേക്കുമെന്ന ആശങ്കയുണ്ട്. ഇതോടെ നീലേശ്വരം പോലീസ് ഇടപെട്ട്  ഈ ഭാഗത്ത് ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.  അൽപസമയം മുമ്പ് ഒരു മണിക്കൂറോളം നേരമാണ് ഈ മേഖലയിൽ ഗതാഗതക്കുരുക്കുണ്ടായത്. വോട്ടെടുപ്പിന് തലേന്ന് പോളിങ് സാമഗ്രികളുമായും മറ്റും തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുന്നതിനിടെ ഈ മേഖലയിലെ ഗതാഗതക്കുരുക്ക് വലിയ തലവേദനയായി. അരനൂറ്റാണ്ടിൽ അധികം പഴക്കമുള്ളതാണ് നീലേശ്വരം പുഴയ്ക്ക് കുറുകെ നിലവിലുള്ള റോഡ് പാലം. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഒന്നിലധികം തവണ ബലപ്പെടുത്തിയ പാലമാണിത്.

No comments