Breaking News

തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു

കേന്ദ്രം നടപ്പാക്കിയ പൗരത്വ നിയമം അറബിക്കടലിൽ എറിയാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ക്കേ സാധിക്കൂവെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ.
കേരളത്തിൽ യുഡിഎഫും കോൺഗ്രസും തിരഞ്ഞടുപ്പിനെ നേരിടുന്നത് കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കാനാണെന്നും കൂട്ടിച്ചേർത്തു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ ഇ.എം. കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.രാമചന്ദ്രൻ, എരുവാട്ട് മോഹനൻ, സി എം പി കാസറഗോഡ് ജില്ലാ സെക്രട്ടറി ടി.വി.ഉമേശൻ, ഇ.ഷജീർ, പി.കെ.രഘുനാഥ്, ഇ.വി.ദാമോദരൻ, പി.സി. സുരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

No comments