മൂകാംബികാ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽ നീലേശ്വരം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.
മൂകാംബികാ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ ബൈന്ദൂരിൽ ഉണ്ടായ ഓട്ടോ അപകടത്തിൽ നീലേശ്വരം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.
നീലേശ്വരം പഴനെല്ലി പളളിക്കര ഹൗസിലെ പി.വി.ഗിരീശൻ ഗുരുക്കൾ (59) ആണ് നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായി മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഏപ്രിൽ ഒന്നിന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ടെയിനിൽ ബൈന്ദൂരിൽ ഇറങ്ങി ഓട്ടോയിൽ കൊല്ലൂരിലേക്ക് പോകുന്നതിനിടെയായിരുന്നു ഇത്. അപകട സമയത്ത് ഭാര്യയും 2 മക്കളും ഇദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറിയാണ്. ഗിരീശൻ ഗുരുക്കളുടെ തുടർ ചികിത്സയ്ക്ക് ഉദാരമതികളുടെ സഹായം ഉണ്ടാകണമെന്ന് സംഘടന നേതാവ് സി. സുനിൽ കുമാർ അറിയിച്ചു. ഗിരീശൻ ഗുരുക്കളുടെ ഫോൺ നമ്പർ: 8075333033.
No comments