Breaking News

കാസറഗോഡ് മണ്ഡലത്തിൽ 13 സ്ഥാനാർഥികൾ

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 13 സ്ഥാനാർത്ഥികൾ.
പത്രികാ സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് 3 സ്ഥാനാർത്ഥികൾ കൂടി പത്രിക സമർപ്പിച്ചതോടെയാണിത്. ബാലകൃഷ്ണൻ ചെമ്മഞ്ചേരി, എൻ.ബാലകൃഷ്ണൻ, കെ.ആർ.രാജേശ്വരി എന്നിവരാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി ഇന്ന് പത്രിക നൽകിയത്. സ്പെസിഫൈഡ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) പി.ഷാജു മുമ്പാകെയാണ് മൂവരും പത്രിക നൽകിയത്. എം.എൽ. അശ്വിനി, എ.വേലായുധൻ (ബിജെപി), രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്), എം.സുകുമാരി (ബഹുജൻ സമാജ് പാർട്ടി), കേശവനായ്ക്ക് (സ്വതന്ത്രൻ) എന്നിവർ ഓരോ സെറ്റ് പത്രിക വീതം സമർപ്പിച്ചു.

No comments