Breaking News

രണ്ടാം ക്ലാസുകാരന്റെ ചിത്രപ്രദർശനം ഏപ്രിൽ 7 മുതൽ

പ്രകൃതിദൃശ്യങ്ങളും ഗ്രാമീണ കാഴ്ചകളും ക്യാന്‍വാസിലാക്കി വര്‍ണവിസ്മയം തീര്‍ത്ത മടിക്കൈ സ്വദേശിയായ രണ്ടാംക്ലാസ്സുകാരന്‍ പാര്‍ത്ഥസാരഥിയുടെ ചിത്രപ്രദര്‍ശനം ഏപ്രില്‍ ഏഴു മുതൽ 13 വരെ തൃശൂരില്‍ നടക്കും. ചിത്രകാരി നിരഞ്ജന പലവകയുടെ നേതൃത്വത്തിലുള്ള തൃശൂരിലെ പലവക സ്റ്റുഡിയോയുടെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചായപ്പെട്ടി ചിത്രപ്രദര്‍ശനത്തിലാണ് പാര്‍ത്ഥസാരഥിയുടെ ചിത്രങ്ങളും ഉൾപെടുത്തുക. തൃശൂർ ചെമ്പൂക്കാവ് പെന്‍ഷന്‍മൂലയിലാണ് ചിത്രപ്രദര്‍ശനം. ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുള്ള പ്രദര്‍ശനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരനും പാര്‍ത്ഥസാരഥിയാണ്. ചിത്രപ്രദര്‍ശനത്തിന്റെ ബ്രോഷറുകൾ വരച്ചതും ഈ എട്ടുവയസ്സുകാരനായിരുന്നു. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വരച്ചിട്ടുണ്ട്. എഴുത്തുകാരനും തൃശൂരിൽ ഗവ.സ്കൂൾ അധ്യാപകനുമായ പ്രകാശന്‍ മടിക്കൈയുടെയും മാധ്യമപ്രവർത്തകയും കേരള സംഗീത നാടക അക്കാദമിയിലെ എഡിറ്റോറിയൽ അസിസ്റ്റന്‍റുമായ നീലേശ്വരം സ്വദേശിനി ഷാനിയുടെയും മകനാണ്. ഏഴിന് വൈകിട്ട് അഞ്ചിന് തൃശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് ചിത്രകലാവിഭാഗം മേധാവിയായിരുന്ന ആര്‍ട്ടിസ്റ്റ് കെ.കെ.ശശി പ്രദർശനം ഉദ്ഘാടനം ചെയ്യും.

No comments