Breaking News

ഹെഡ്മാസ്റ്റർ ആയി വാഗ്മിയും പൊതുപ്രവർത്തകനുമായ എം.സി. ശിഹാബ് മാസ്റ്റർ ചുമതലയേറ്റു.

പടന്ന എംആർവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ ആയി വാഗ്മിയും പൊതുപ്രവർത്തകനുമായ എം.സി. ശിഹാബ് മാസ്റ്റർ ചുമതലയേറ്റു.
സംസ്ഥാന തല അധ്യാപക പരിശീലന പരിപാടിയുടെ റിസോഴ്സ് ഗ്രൂപ്പ് അംഗമായിരുന്ന ഇദ്ദേഹം അധ്യാപക സംഘടനാ പ്രവർത്തനരംഗത്തും സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ്. അറബി കാലിഗ്രാഫി  സംസ്ഥാന അധ്യാപക ജേതാവാണ്. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങളും എഴുതി വരുന്നു. നിരവധി മതസ്ഥാപനങ്ങളിലെ ഭാരവാഹിയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റും ആണ്.lpp

No comments