Breaking News

എൻസിപി എസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഇഫ്ത്താർ പരിപാടി മതേതര സംഗമമായി.

എൻസിപി എസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഉപ്പള കൈക്കമ്പയിൽ നടത്തിയ ഇഫ്ത്താർ പരിപാടി മതേതര സംഗമമായി.
സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻസിപി- എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. എൽഡിഎഫ് സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ, കാസറഗോഡ് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പള്ളങ്കോട് അബ്ദുൾ ഖാദർ മദനി, പെരിയാട്ടടുക്കം മോണ്ട് ഫോർട്ട് ആശ്രമത്തിലെ ഫാ. ഡൊമിനിക് എന്നിവർ പ്രഭാഷണം നടത്തി.
എൻ. സി. പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. എം സുരേഷ് ബാബു, ജനറൽ സെക്രട്ടറി പി.കെ രവീന്ദ്രൻ, സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ കെ ആർ ജയാനന്ദ, വി. വി രമേശൻ,
ജെ. ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി. രാജു, ആർ. ജെ. ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാർ,
എസ്. ഡി. പി. ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ പാക്യാര, സി. പി. ഐ ജില്ലാ കൗൺസിൽ മെമ്പർ രാമകൃഷ്ണ കടമ്പാർ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് രാഘവ ചേവാർ, എൻ. സി. പി സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ ഭാരവാഹികളായ ടി. ദേവദാസ്, ടി.നാരായണൻ മാസ്റ്റർ, സുബൈർ പടുപ്പ്, ഉദിനൂർ സുകുമാരൻ, ഏ. ടി വിജയൻ, ദാമോദര ബെള്ളിഗെ,ഒ. കെ ബാലകൃഷ്ണൻ, രാജു, അശോകൻ, സിദ്ധിഖ് കൈകമ്പ, സീനത്ത് സതീശൻ, എൻ. ഷമീമ, ബ്ലോക്ക് പ്രസിഡന്റുമാരായ മെഹ്മൂദ് കൈകമ്പ, 
ഉബൈദുള്ള കടവത്ത്, രാഹുൽ നിലാങ്കര, നാസർ പള്ളം 
തുടങ്ങിയവർ പ്രസംഗിച്ചു.

No comments