Breaking News

യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം കാസറഗോഡ് ജില്ലാ കോ-ഓർഡിനേറ്റർ നീലേശ്വരം സ്വദേശി സി.കെ. രോഹിത്

യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം കാസറഗോഡ് ജില്ലാ കോ-ഓർഡിനേറ്റർ ആയി നീലേശ്വരം സ്വദേശി സി.കെ. രോഹിത്തിനെ നിയമിച്ചു.
ഐവൈസി സോഷ്യൽ മീഡിയ വിഭാഗം നാഷണൽ ഹെഡ് മനു ജെയിൻ വാർത്താ ക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പഠന കാലത്ത് കെ എസ് യു തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡന്റും പടന്നക്കാട് സി.കെ.നായർ ആർട്സ് ആന്റ് മാനേജ്മെന്റ് കോളേജ് യൂണിയൻ ചെയർമാനും ആയിരുന്നു. ഇപ്പോൾ നീലേശ്വരം സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റും നഗരസഭ കൗൺസിലറും ആയി പ്രവർത്തിച്ചിട്ടുള്ള  മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനന്റെയും സി.കെ.രമയുടെയും മകനാണ്. പി.വി. ഐശ്വര്യയാണ് ഭാര്യ. സഹോദരൻ: സി.കെ.രാഹുൽ.

No comments