പുതുക്കൈ ഇടുവുങ്കാൽ ഒറ്റക്കോലം
നീലേശ്വരം പുതുക്കൈ സദാശിവ ക്ഷേത്രം ഇടുവുങ്കാൽ ഒറ്റക്കോല മഹോത്സവം ഏപ്രിൽ 30 മെയ് 1 തീയതികളിൽ ആഘോഷിക്കും.
30 ന് വൈകുന്നേരം 6.30 ന് ദീപാരാധന, 7 മണിക്ക് ഭഗവതി തുടങ്ങൽ, 7.30 ന് വിഷ്ണുമൂർത്തി തുടങ്ങൽ, മേലേരിക്ക് അഗ്നി പകരൽ, 8 മണിക്ക് ഭഗവതിമാരുടെ തോറ്റം, 9 മണിക്ക് കൈകൊട്ടിക്കളി മത്സരം, 11 മണിക്ക് വിഷ്ണുമൂർത്തി തോറ്റം, 12 മണിക്ക് പനിയൻ തെയ്യം. മെയ് 1 ന് പുലർച്ചെ 2 മണിക്ക് ചാമുണ്ഡി അമ്മ, 3 ന് പാടാർക്കുളങ്ങര ഭഗവതി പുറപ്പാട്. രാവിലെ നാലരയ്ക്ക് വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശം, രാവിലെ 7 മണിക്ക് സദാശിവ ക്ഷേത്രത്തിലേക്കുള്ള വിഷ്ണുമൂർത്തി പുറപ്പാട്. 8 മണിക്ക് വിളക്കിലരിയോടെ ഉത്സവം സമാപിക്കും.
No comments