Breaking News

നാമനിർദേശ പത്രിക സമർപ്പണം ടോക്കണിനെ ചൊല്ലി തർക്കം :ഒത്തു തീർപ്പ്

സിവിൽ സ്റ്റേഷനിൽ പത്രിക സമർപ്പിക്കാൻ എത്തുന്നവർക്ക് ആദ്യം വരുന്നവർക്ക് ആദ്യം ടോക്കൺ അനുവദിക്കുകയെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ടോക്കൺ വാങ്ങാൻ ക്യൂ നിന്നത് അസീസ് കടപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ടോക്കൺ നൽകിയത് എം.വി ബാലകൃഷ്ണ‌നായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായാണ് എംവി ബാലകൃഷ്ണൻ പത്രിക സമർപ്പിക്കാനെത്തിയത്. സി.പിഎം 
കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ,   എൽ.എൽഎ മാരായ ഇ ചന്ദ്രശേഖരൻ, സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവരും കെ.വി. കുഞ്ഞിരാമൻ, ഡോ.വി.പി.പി മുസ്‌തഫ തുടങ്ങിയവർ എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം പത്രികസമർപ്പിക്കാനെത്തി. എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം അഷറഫ് എന്നിവരും ഡിസിസി പ്രസിഡന്റ്റ് പി.കെ. ഫൈസൽ, ഗോവിന്ദൻ നായർ തുടങ്ങിയവരും യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താനൊപ്പം പത്രിക സമർപ്പിക്കാനെത്തിയിരുന്നു.

No comments