Breaking News

ഗ്രാമോത്സവം സമാപിച്ചു

സിപിഎം നീലേശ്വരം തോട്ടുംപുറം ബ്രാഞ്ച് കഴിഞ്ഞ ഒരു മാസ ക്കാലമായി നടത്തി വരുന്ന ഗ്രാമോത്സവം സമാപിച്ചു. സമാപന സമ്മേളനം മനോജ് പട്ടാനൂർ ഉദ്ഘാടനം ചെയ്തു. സാംസ്ക‌ാരിക പ്രഭാഷണവും നിർവഹിച്ചു. പി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. പ്രഫ.കെ.പി.ജയരാജൻ, കെ.ഉണ്ണി നായർ, നഗരസഭ കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ്, പി.ശ്രീജ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.വി.സജേഷ്, പി.അനൂപ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. തുടർന്നു കൈകൊട്ടിക്കളി ഉൾപ്പെടെയുള്ള കലാസന്ധ്യയും അരങ്ങേറി. ആദര സദസ്, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ദിനേശ് ബീഡി തൊഴിലാളി സംഗമം, തെരുവു നാടകം, ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റ്, സാംസ് കാരിക പ്രഭാഷണം, കലാസന്ധ്യ ഉൾപ്പെടെ കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ പരിപാടികളാണ് ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്നത്.

No comments