തീർത്ഥ കിണറിന് കുറ്റിയടിച്ചു
ചെറുവത്തൂർ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ തീർത്ഥ കിണറിന് കുറ്റിയടിച്ചു.
ക്ഷേത്രത്തിൽ 2025 ൽ നടക്കുന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് മുന്നോടിയായുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. കഴകത്തിലെ അറുവരുടെയും അച്ചന്മാർ, തെക്കർ, വടക്കർ, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, ഉപക്ഷേത്ര ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടി.വി. രമേശൻ കുറ്റിക്കാരൻ കാർമികത്വം വഹിച്ചു.
No comments