ഇഫ്താർ സംഗമം നടത്തി
നീലേശ്വരം പ്രസ്ഫോറം, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.
നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി. പി.മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.മോഹനൻ, ബിന്ദു സതീഷ്, ടി.വി. ഷീബ, നീലേശ്വരം സിഐ, കെ.വി.ഉമേഷ്, എസ്ഐ, ടി.വിശാഖ്, ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി, എഎസ്ഐ, കെ.മഹേന്ദ്രൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പ്രസ്ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, മർച്ചന്റ്സ് വനിതാ വിങ് പ്രസിഡന്റ് ഷീനജ പ്രദീപ് എന്നിവർ പ്രസംഗിച്ചു. നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം സ്വാഗതവും മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
No comments