സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കാസറഗോഡ് മണ്ഡലത്തിൽ ഇന്ന് 5 സ്ഥാനാർത്ഥികൾ കൂടി പത്രിക സമർപ്പിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്), എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ( സിപിഎം), സി.എച്ച്.കുഞ്ഞമ്പു (സിപിഎം), കെ.മനോഹരൻ, വി.രാജേന്ദ്രൻ (സ്വതന്ത്രർ) എന്നിവരാണ് പത്രിക നൽകിയത്. എം.വി.ബാലകൃഷ്ണൻ,കെ.മനോഹരൻ എന്നിവർ കാസറഗോഡ് പാർലമെന്റ് മണ്ഡലം വരണാധികാരി കെ. ഇമ്പശേഖർ മുമ്പാകെയും രാജ്മോഹൻ ഉണ്ണിത്താൻ, സി.എച്ച്.കുഞ്ഞമ്പു, വി.രാജേന്ദ്രൻ എന്നിവർ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ആയ ഡെപ്യൂട്ടി കലക്ടർ (ആർ.ആർ), പി.ഷാജു മുമ്പാകെയും പത്രിക നൽകി. മണ്ഡലത്തിലേക്ക് ഇതുവരെ 10 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. നാളെയാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.
No comments