Breaking News

ചോയ്യങ്കോട്ടെ പി. നാരായണന് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ഉജ്ജ്വല വരവേൽപ് നൽകി.

32 വർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ ചോയ്യങ്കോട്ടെ പി. നാരായണന് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ഉജ്ജ്വല വരവേൽപ് നൽകി.
സിആർപിഎഫ് ജീവനക്കാരനായിരുന്നു. പെരിങ്ങോം ആർടിസിയിൽ നിന്ന് തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചത്. ചോയ്യംകോട്ട് നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് കക്കോലിലെ വീട്ടിലെത്തിച്ചു. വസതിയിൽ നടന്ന സ്നേഹാദര ചടങ്ങിൽ സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ.പി. തോളേനി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കൃഷ്ണൻ കരിമ്പിലും കൂട്ടായ്മ പ്രവർത്തകരും സ്നേഹോപഹാരം സമ്മാനിച്ചു. തളിര് പുരുഷ സഹായ സംഘം കക്കോൽ , ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്കോൽ യൂണിറ്റ്, പുതിയിടത്ത് വീട്ടിൽ തറവാട് കൂട്ടായ്മ, ആർടിസി പെരിങ്ങോം മല്ലൂസ്  ഗ്രൂപ്പ്, സപ്തഭാഷ യോദ്ധാസ് സിആർപിഎഫ് കൂട്ടായ്മ എന്നീ സംഘടനകളും സ്നേഹോപഹാരം നൽകി. 
കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം ഉമേശന്‍ വേളൂർ, ആർടിസി പെരിങ്ങോം മല്ലൂസ് ഗ്രൂപ്പ് സെക്രട്ടറി ഷിജി, പ്രസിഡൻറ് ഗംഗാധരൻ, സപ്തഭാഷഭാഷ യോദ്ധാസ് സിആർപിഎഫ് ഗ്രൂപ്പ് സെക്രട്ടറി ശ്രീനിവാസൻ,  കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ ട്രഷറർ പി.വി.ബിജു കരിന്തളം, വൈസ് പ്രസിഡൻറ് പി.പി.ദാമോദരൻ, ചന്ദ്രൻ കാട്ടിപ്പൊയിൽ എന്നിവർ പ്രസംഗിച്ചു. പി. നാരായണൻ മറുപടി പ്രസംഗം നടത്തി. സൈനിക കൂട്ടായ്മ ജോയിന്റ് സെക്രട്ടറി റജീഷ് കാലിച്ചാമരം സ്വാഗതവും കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രമേശൻ കിനാനൂർ നന്ദിയും പറഞ്ഞു.

No comments