Breaking News

കുടുംബ സംഗമം നടത്തി.

ബിഎസ്എൻഎൽ ടെലികോം പെൻഷൻ സംഘടനയായ ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷന്റെ നീലേശ്വരം ഏരിയാ കമ്മിറ്റി കുടുംബ സംഗമം നടത്തി.
അസോസിയേഷന്റെ പ്രതിമാസ യോഗവും ഇതോടനുബന്ധിച്ചു നടന്നു. കോട്ടപ്പുറം അറേബ്യൻ പാലസ് ഹൗസ് ബോട്ടിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. കെ.നാരായണൻ, കെ.കുഞ്ഞിരാമൻ, എ.വി.കൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.രവീന്ദ്രൻ സ്വാഗതവും എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പ്രവീൺ കണ്ണൂർ, വാണി, സുധ എന്നിവർ നയിച്ച ഗാനമേളയും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

No comments