Breaking News

നീലേശ്വരം കാര്യങ്കോട്ട് പുസ്തക ചർച്ച

നീലേശ്വരം കാര്യങ്കോട് എൻ.ജി. കമ്മത്ത് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം യുവജനവേദി പുസ്തക ചർച്ച നടത്തി.
മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. സിവിൽ പോലീസ് ഓഫീസറും ചെറുകഥാകൃത്തുമായ സുരേശൻ കാനം പുസ്തകം പരിചയപ്പെടുത്തി. വായനശാല പ്രസിഡന്റ് എം.മനോഹരൻ അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവൻ, എം.മഹേന്ദ്രൻ, ടി.വി.രവി എന്നിവർ പ്രസംഗിച്ചു. ശ്രീജ ബാബു തന്റെ കവിതയും പത്മിനി നാടൻ പാട്ടും അവതരിപ്പിച്ചു. തന്റെ ചെറുകഥാ സമാഹാരങ്ങളായ പരേഡ്, സല്യൂട്ട് എന്നീ പുസ്തകങ്ങൾ സുരേശൻ കാനം ലൈബ്രറിക്കു നൽകി. വായനശാല പ്രസിഡന്റ് കെ.പവിത്രൻ സ്വാഗതവും യുവജനവേദി പ്രസിഡന്റ് കെ.പി. പ്രസാദ് നന്ദിയും പറഞ്ഞു.

No comments