Breaking News

മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാഞ്ഞങ്ങാട് പള്ളിക്കര ആഞ്ജനേയ തിയറ്ററിന് സമീപത്തെ അപ്പക്കുഞ്ഞി (67) മകന്റെ അടിയേറ്റ് മരിച്ചു.
ഇതുമായി ബന്ധപ്പെട്ട്
മകന്‍ പ്രമോദിനെ (37) ബേക്കല്‍ പോലീസ് കസ്റ്റഡിലെടുത്തു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. മൂത്ത മകനായ പ്രമോദ് നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കുന്നതില്‍ പൊറുതി മുട്ടി അപ്പക്കുഞ്ഞി വിവരം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിരോധത്തില്‍ ഞായറാഴ്ച്ച ഉച്ചക്കും മകന്‍ പിതാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രമോദിന്റെ പേരില്‍ ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പിതാവിന്റെ തലയ്ക്ക് ഇരുമ്പുവടി കൊണ്ടടിച്ചത്. ഈ ആക്രമണത്തിൽ അപ്പക്കുഞ്ഞി മരണപ്പെടുകയും ചെയ്തു.

No comments