Breaking News

കരിങ്ങാട്ട് തറവാട് തെയ്യംകെട്ട് ഉത്സവവും തിരുമുറ്റ സമർപ്പണവും ഏപ്രിൽ 5 മുതൽ 7 വരെ നടക്കും.5

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിങ്ങാട്ട് തറവാട്ടിലെ തെയ്യംകെട്ട് ഉത്സവവും തിരുമുറ്റ സമർപ്പണവും ഏപ്രിൽ 5 മുതൽ 7 വരെ നടക്കും.
5 ന് രാവിലെ 7 മണിക്ക് തന്ത്രി കിഴക്കില്ലം നീലമന ശംഭു നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം. രാവിലെ 9 മണിക്ക് തന്ത്രീശ്വരൻ തന്നെ തിരുമുറ്റ സമർപ്പണവും നിർവഹിക്കും. വൈകുന്നേരം 6 മണിക്ക് വിഷ്ണു സഹസ്രനാമ പാരായണം. പാരായണം ചെയ്യാൻ താൽപര്യമുള്ളവർ ഈ സമയം തറവാട്ടിലെത്തണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 6.30 ന് അനുമോദന - സമാദരണ സഭയിൽ അനുഗ്രഹ ഗണേശ്, ഗൗരി വിധുബാല, വസുദേവ് നരേന്ദ്രൻ, ശ്യാംകിരൺ. ആർ.കുമാർ എന്നിവരെ ഡോ. ലോകേശൻ നായർ അനുമോദിക്കും. നീലേശ്വരം മന്നൻ പുറത്തുകാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രത്നാകരൻ നായർ കരിങ്ങാട്ട്, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ എക്സലൻസി അവാർഡ് നേടിയ ഡോ.രതീഷ് കരിങ്ങാട്ട്, തിരുമുറ്റത്തിന്റെ പണി പൂർത്തിയാക്കിയ പ്രകാശൻ തുരുത്തി, മേൽക്കൂര മാട് പണി പൂർത്തീകരിച്ച എം.പി.ശിവദാസ് എന്നിവരെ തറവാട് കാരണവർ കെ.കേശവൻ നായർ ആദരിക്കും. രാത്രി 7 ന് കളിയാട്ടം തുടങ്ങൽ. തുടർന്ന് കുളിച്ചു തോറ്റം, പടവീരൻ തെയ്യത്തിന്റെ പുറപ്പാട്. ഏപ്രിൽ 6 ന് രാവിലെ 9 മണിക്ക് ചൂളിയാർ ഭഗവതി, 11 മണിക്ക് വിഷ്ണുമൂർത്തി പുറപ്പാട്. ഉച്ചയ്ക്ക് 2 മണിക്ക് ധർമ ദൈവം മൂവാളംകുഴി ചാമുണ്ഡി അരങ്ങിലെത്തും. അന്നദാനവും ഉണ്ടാകും. വൈകുന്നേരം 6.30 ന് ലളിതാ സഹസ്രനാമ പാരായണം. രാത്രി 7.30 മുതൽ കുളിച്ചു തോറ്റവും പുറപ്പാടും. 7 ന് രാവിലെ 9 മുതൽ ചൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, തുടർന്ന് മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടും. അന്നദാനവും ഉണ്ടാകും.

No comments