കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ പോലീസ് ഒബ്സർവർ ജില്ലയിലെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ പോലീസ് ഒബ്സർവർ ജില്ലയിലെത്തി.
മധ്യപ്രദേശ് കേഡറിലെ സീനിയർ ഐപിഎസ് ഓഫീസർ ആയ സന്തോഷ് സിങ് ഗൗർ ആണ് ജില്ലയിൽ എത്തിയത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി.ബി ജോയിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കാസറഗോഡ് ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ നിരീക്ഷകരുടെ നോഡൽ ഓഫീസർ ലിജോ ജോസഫും കൂടെയുണ്ടായിരുന്നു. പോലീസ് ഒബ്സർവറുടെ ഔദ്യോഗിക ഫോൺ നമ്പർ: 7907630229.
No comments