ചൈതന്യ സെവൻസ് -24ന് ആവേശകരമായ തുടക്കം
നീലേശ്വരം അങ്കക്കളരി ചൈതന്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ചൈതന്യ സെവൻസ് -24ന് ആവേശകരമായ തുടക്കം'
അങ്കക്കളരിയിലെ ചൈതന്യ മൈതാനിയിലാണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. നീലേശ്വരം നഗരസഭ കൗൺസിലർ വി.വി.ശ്രീജ ഉദ്ഘാടനം ചെയ്തു. എ. ബാലകൃഷ്ണൻ കളിക്കാരെ പരിചയപ്പെട്ടു. ക്ലബ് പ്രസിഡന്റ് കെ.വി. സൂരജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.ബാബു സ്വാഗതം പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്റ്റണ്ണേഴ്സ് തൈക്കടപ്പുറത്തെ തോൽപിച്ച് യുവശക്തി തെക്കൻ ബങ്കളം വിജയിച്ചു.
No comments