Breaking News

തനത് പ്രവർത്തന സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു

പടന്നക്കാട്ടെ ഹൊസ്ദുർഗ് ബിആർസി പഠനപോഷണ പരിപാടിയുടെ സമഗ്ര റിപ്പോർട്ട് ഉൾപ്പെടുന്ന തനത് പ്രവർത്തന സപ്ലിമെന്റ് പ്രസിദ്ധീകരിച്ചു.
ബിആർസി പരിധിയിലെ 72 സ്കൂളുകളിൽ നടപ്പാക്കിയ 34 പഠനപോഷണ പരിപാടികളുടെ റിപ്പോർട്ട് ആണിത്. എസ്എസ് കെ നടപ്പാക്കിയ അക്കാദമിക പ്രവർത്തനങ്ങൾ കൂടാതെ  ബിആർസി സ്കൂളുകൾക്കു വേണ്ടി ചെയ്ത 34 പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒന്നിനൊന്നു വ്യത്യസ്തവും വേറിട്ടതുമായ  പ്രവർത്തനങ്ങളായിരുന്നു ഇവ. ഇതിന് നേതൃത്വം നൽകിയ ടെയിനർമാർ, സിആർസിസി സ്പെഷ്യലിസ്റ്റ് അധ്യാപകർ, റിസോഴ്സ് അധ്യാപകർ എന്നിവരെ ആദരിച്ചു. സമഗ്രശിക്ഷ കാസറഗോഡ് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ സി.വി. ബിജു രാജ് പ്രകാശനം നിർവഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് ബിപിഎസി, ഡോ.കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ട്രെയിനർ പി.രാജഗോപാലൻ സ്വാഗതവും വി.വി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ബിആർസി കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

No comments