കളിയാട്ട മഹോത്സവം ഏപ്രിൽ 6, 7 തീയതികളിൽ ആഘോഷിക്കും.
നീലേശ്വരം അങ്കക്കളരി തെക്കേവീട് തറവാട് ശ്രീപാടാർക്കുളങ്ങര ഭഗവതി തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 6, 7 തീയതികളിൽ ആഘോഷിക്കും.
ഏപ്രിൽ 6 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പുത്തരിയടുക്കം പാടാർക്കുളങ്ങര കാവ് പരിസരത്തു നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. രാത്രി 7 മണിക്ക് തുടങ്ങൽ. 9 മണി മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടങ്ങളുടെയും പുറപ്പാട്. ഏപ്രിൽ 7 ന് ഞായറാഴ്ച പുലർച്ചെ 4 മണിക്ക് തൊണ്ടച്ചൻ തെയ്യത്തിന്റെ പുറപ്പാട്. രാവിലെ 10 മണി മുതൽ രക്ത ചാമുണ്ഡി, ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം. വൈകുന്നേരം 4 മണിക്ക് ശ്രീപാടാർക്കുളങ്ങര ഭഗവതി അമ്മയുടെ തിരുമുടി നിവരൽ.
No comments