Breaking News

നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സംഘം ആസ്ഥാന മന്ദിരത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു.

നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സംഘം ആസ്ഥാന മന്ദിരത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം രാജാറോഡ് അരികിലെ ഹെഡ് ഓഫീസ് കെട്ടിടം 2022 ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 2009 ജനുവരി 10 ന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി ജി.സുധാകരനാണ് സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കേക്ക് മുറിച്ച് ആസ്ഥാന മന്ദിരത്തിന്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ കെ.പ്രഭാകരൻ, പി.രാധ, എ.കെ. റിജേഷ്, കെ. കാർത്യായനി, സി.സുരേശൻ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി പി.വി.ഷീജ സ്വാഗതവും കെ.വി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

No comments