Breaking News

ജീവിത ശൈലി രോഗ നിയന്ത്രണ ബോധവത്കരണ സെമിനാർ നടത്തി

നീലേശ്വരം  താലൂക്കാശുപത്രിയുടെ സഹകരണത്തോടെ കിഴക്കേക്കര കടിഞ്ഞിക്കുഴി സാന്ത്വനം പുരുഷ സ്വയം സഹായ സംഘം ജീവിത ശൈലി രോഗനിയന്ത്രണ ബോധവൽക്കരണ സെമിനാർ നടത്തി. കിഴക്കേക്കര വികസന സമിതി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ
പച്ചക്കറിത്തൈകളും വിതരണം ചെയ്തു. കാഞ്ഞങ്ങാട് ഡിഎംഒ ഓഫിസിലെ ആർദ്രം നോഡൽ ഓഫീസർ ഡോ.പി.വി അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ എന്നിവർ വിഷയാവതരണം നടത്തി.വി.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും വികസന സമിതി കൺവീനറും ത്തയ കെ.നാരായണൻ,  ബ്രാഞ്ച് സെകട്ടറി കെ.പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി കെ.വി.കെ.വിനോദ് സ്വാഗതം പറഞ്ഞു.

No comments