നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 9 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്.
ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കാസറഗോഡ് മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.
സമർപ്പിക്കപ്പെട്ട 13 പത്രികകളിൽ 4 എണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളിയതോടെ 9 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്. സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകിയ ബാലകൃഷ്ണൻ ചേമഞ്ചേരി, വി രാജേന്ദ്രൻ എന്നിവരുടെ പത്രികകൾ മതിയായ രേഖകൾ ഹാജരാക്കാത്തതിനാലാണ് തള്ളിയത്. ഔദ്യോഗിക സ്ഥാനാർത്ഥികളുടെ പത്രികകൾ സ്വീകരിച്ചതിനാൽ സി.എച്ച് കുഞ്ഞമ്പു (സിപിഎം), എ.വേലായുധൻ (ബിജെപി) എന്നിവരുടെ പത്രികകളും പരിശോധിച്ച് തള്ളി.
എം.എൽ. അശ്വിനി (ബിജെപി), എം.വി.ബാലകൃഷ്ണൻ മാസ്റ്റർ (സിപിഎം), രാജ്‌മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്), എം.സുകുമാരി (ബഹുജൻ സമാജ് പാർട്ടി), അനീഷ് പയ്യന്നൂർ, എൻ.കേശവനായക്, എൻ.ബാലകൃഷ്ണൻ, കെ.മനോഹരൻ, കെ.ആർ.രാജേശ്വരി (എല്ലാവരും സ്വതന്ത്രർ) എന്നീ സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുളള അവസാന തീയതി ഏപ്രിൽ എട്ടാണ്.
No comments