Breaking News

പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. 39 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശികകൾ സൂത്രത്തിൽ തട്ടിയെടുക്കുന്ന വിധം സർക്കാർ ഇറക്കിയ ഉത്തരവിൽ പ്രതിഷേധിച്ച് സർക്കാർ ഇന്നലെ ഇറക്കിയ ക്ഷാമ ബത്താ ഉത്തരവ് കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
2021 മുതലുള്ള 21 % ക്ഷാമാശ്വാസം കുടിശ്ശികയുള്ളപ്പോൾ വെറും 2 ശതമാനം മാത്രം പ്രഖ്യാപിക്കുകയും, എന്നാൽ ഉത്തരവിൽ പ്രാബല്യ തീയ്യതി മറച്ച് വെച്ച് 39 മാസത്തെ കുടിശ്ശിക തട്ടിയെടുക്കാനുള്ള നീക്കമാണ് സർക്കാർ ഉത്തരവിൽ പ്രതിഫലിക്കുന്നത്. ഇത്രയും നാൾ ക്ഷാമാ ശ്വാസം അനുവദിക്കുന്ന ഉത്തരവിൽ ഏതു തീയ്യതിയിലേതാണെന്നും, കുടിശിക എന്നു നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ആ കീഴ് വഴക്കവും ലംഘിച്ച് മുഴുവൻ കുടിശ്ശിക തുകയും പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

യോഗം സംസ്ഥാന വൈ. പ്രസിഡണ്ട് പലേരി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന - ജില്ലാ നേതാക്കളായ കെ.വി. രാഘവൻ, പി.ദാമോദരൻ നമ്പ്യാർ, പി.പി. കുഞ്ഞമ്പു, കെ.കെ. വർഗീസ്, കെ.സരോജിനി, കുഞ്ഞി ക്കണ്ണൻ കരിച്ചേരി, ചന്ദ്രൻ നാലാപ്പാടം, കെ. കുഞ്ഞികൃഷ്ണൻ, വി.ദാമോദരൻ, കെ. ശൈലജകുമാരി, സി.പി. ഉണ്ണികൃഷ്ണൻ, സി. ദാമോദരൻ, ഇ.വി. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ സ്വാഗതവും ട്രഷറർ പി.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments