Breaking News

പച്ചക്കറി ഒട്ടു തൈ ഉൽപാദനത്തിൽ നൈപുണ്യ പരിശീലനം

നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിൽ പച്ചക്കറി ഒട്ടുതൈ ഉൽപാദനത്തിൽ നൈപുണ്യ പരിശീലനം. കേരള സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാനത്തെ  വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകൾ ഉൾക്കൊള്ളുന്ന ഉത്തര മേഖലയിലെ കാർഷിക സേവന കേന്ദ്രം, കാർഷിക കർമ്മ സേന, കൃഷിശ്രീ സെന്ററുകളിലെ തിരഞ്ഞെടുത്ത 70 സേവനദായകർക്ക് പച്ചക്കറി തൈകളുടെ  ഗ്രാഫ്റ്റിങ്ങിൽ പരിശീലനം ഫെബ്രുവരി 29 മുതൽ ആരംഭിച്ചു. കാസർഗോഡ് ജില്ലയിലെ 17 പരിശീലനാർത്ഥികൾക്കുള്ള പച്ചക്കറിതൈകളുടെ ഗ്രാഫ്റ്റിംഗിൽ പ്രവൃത്തി പരിചയ പരിശീലനം നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിൽ വച്ച് 2024 മാർച്ച് 4ന്  ബഹുമാനപ്പെട്ട നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി ഉദ്ഘാടനം ചേയ്തു. മാർച്ച് 4,12, 19 തിയ്യതികളിലായാണ് പരിശീലനം  നലകുന്നത്. വഴുതന, തക്കാളി, പച്ചമുളക് എന്നി  പച്ചക്കറി തൈകളുടെ ഗ്രാഫ്റ്റിങ്ങിലാണ് പരിശീലനം നടത്തുന്നത്. താല്കാലികമായ മിസ്ററ് ഹൗസ് നിർമാണം, നടീൽ മിശ്രിതം തയ്യാറാക്കുന്നത്, ഗ്രാഫ്റ്റ് ചെയ്ത തൈകളുടെ സംരക്ഷണം പരിപാലനം എന്നിവയിലും പരിശീലനം നൽകുന്നു.
 തിരഞ്ഞെടുത്ത സേവനദായകരെ ഗ്രാഫ്റ്റിംഗിൽ നൈപുണ്യ പരിശീലനം നൽകി അതാത് ജില്ലകൾക്ക് വേണ്ടി പ്രാപ്തരാക്കുകയാണ് ട്രൈനിങ്ങിലൂടെ ലക്ഷ്യമിടുന്നത്. മിഷൻ സി. ഇ. ഒ. ഡോ.യു. ജയകുമാരന്റെ നേതൃത്വത്തിൽ ഈ സ്‌ക്വാഡിൽ മിഷന്റെ എഞ്ചിനീയർമാർ, മിഷന്റെ തന്നെ രണ്ട് പ്രോജക്ട് അഗ്രികൾച്ചറൽ മെക്കാനിക് എന്നിവരടങ്ങുന്ന ഒരു വിദഗ്ദ്ധ പരിശീലന സംഘമാണ്. സംസ്ഥാനത്തെ  എല്ലാ ജില്ലകളേയും മൂന്ന് മേഖലകളിലായി സംയോജിപ്പിച്ച് മധ്യ മേഖലയിലെ കാർഷിക സേവന കേന്ദ്രം, കാർഷിക കർമ്മ സേന, കൃഷിശ്രീ സെന്ററുകളിലെ തിരഞ്ഞെടുത്ത 70 സേവനദായകർക്ക് പച്ചക്കറി തൈകളുടെ  ഗ്രാഫ്റ്റിങ്ങിൽ പരിശീലനം വിജയകരമായി നൽകുകയുണ്ടായി.

No comments