കള്ളനോട്ട് അന്വേഷണം ഊർജിതമാക്കി
അമ്പലത്തറ ഗുരുപുരത്തെ വാടക വീട്ടിൽ നിന്നു 6.96 കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ ഐ ബി അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മാർച്ച് 20നാണ് വാടക വീട്ടിൽ ചാക്കിൽ കെട്ടിവച്ച നിലയിൽ നിരോധിത 2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയത്. സംഭവത്തിൽ വീടു വാടകയ്ക്കെക്കെടുത്ത പെരിയ സിഎച്ച് ഹൗസിലെ അബ്‌ദുൽ റസാഖ്, മൗവ്വൽ, പരയങ്ങാനം ഹൗസിലെ സുലൈമാൻ എന്നിവരെ വയനാട്ടിലെ റിസോർട്ടിൽ നിന്ന് പിടികൂടി അറസ്റ്റു ചെയ്‌തിരുന്നു. ഇരുവരെയും അമ്പലത്തറ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഇരുവരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ സമയത്തും കേന്ദ്ര ഏജൻസിയുടെ പ്രതിനിധികൾ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. 2000 രൂപയുടെ നിരോധിത നോട്ടുകൾ കൂടാതെ 1000 രൂപയുടെ കള്ളനോട്ടുകളും വിതരണം ചെയ്‌തതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ എവിടെ നിന്നാണ് കള്ളനോട്ടുകൾ അച്ചടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. തങ്ങൾ വിതരണക്കാർ മാത്രമാണെന്നാണ് ഇരുവരും മൊഴി നൽകിയത്. . സംഭവത്തിനു പിന്നിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ ചിലർക്കും നിരോധിത നോട്ടുകളുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായുള്ള സൂചനകൾ അബ്‌ദുൽ റസാഖും സുലൈമാനും പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ നിരോധിത കള്ളനോട്ടുകൾ അച്ചടിച്ച സംഘം നിലവിലുള്ള 500 രൂപയുടെ നോട്ടുകളും അച്ചടിച്ചിട്ടുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയത്. അറസ്റ്റിലായ പ്രതികൾക്കു അന്നുതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
No comments