കുടുംബസംഗമം നടത്തി
ജെസിഐ നീലേശ്വരം സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സുവർണജൂബിലി കുടുംബസംഗമം നടത്തി. മുൻകാല അംഗങ്ങളും നിലവിലെ അംഗങ്ങളും പങ്കെടുത്തു.
ജെസിഐ വേൾഡ് മുൻ പ്രസിഡൻ്റ് ഷൈൻ ടി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്‌തു. ജെസിഐ ഇന്ത്യ മുൻ പ്രസിഡന്റും സുവർണജൂബിലി ആഘോഷ കമ്മിറ്റി ചെയർമാനുമായ എ.വി.വാമനകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.ദീപേഷ് ഒരു വർഷം നീളുന്ന സുവർണജൂബിലി ആഘോഷ പരിപാടികൾ വിശദീകരിച്ചു. ജെസിഐ ഇന്ത്യ മേഖല 19 പ്രസിഡൻ്റ് രജീഷ് ഉദുമ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും ജെസിഐ നീലേശ്വരം പ്രസിഡൻറും ആയ വി.വി.ഹരിശങ്കർ, ആഘോഷ കമ്മിറ്റി സെക്രട്ടറി കെ.പി.ഷൈബുമോൻ, സീനിയർ മോസ്‌റ്റ് പാസ്‌റ്റ് പ്രസിഡൻ്റ് എ. മോഹനൻ, പാസ്‌റ്റ് പ്രസിഡൻ്റസ് കൗൺസിൽ ചെയർമാൻ ടി.വി.അനിൽകുമാർ, ജെസിഐ നീലേശ്വരം എജ്യുക്കേഷനൽ ട്രസ്‌റ്റ് ചെയർമാൻ സി.വി.വിനോദ് കുമാർ, മേഖല 19 വൈസ് പ്രസിഡൻ്റ് ശ്രീലാൽ കരിമ്പിൽ എന്നിവർ പ്രസംഗിച്ചു. മുൻകാല പ്രസിഡൻ്റുമാരെ ചടങ്ങിൽ ആദരിച്ചു.
No comments