രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നീലേശ്വരത്ത് ഒപ്പുശേഖരണം.
പുതുതായി സർവീസ് തുടങ്ങുന്ന രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച നീലേശ്വരത്ത് ഒപ്പുശേഖരണം.
നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയാണ് ഒപ്പ് ശേഖരിക്കുന്നത്. നാളെ രാവിലെ 8 30 നു നീലേശ്വരം തളിയിൽ ക്ഷേത്രത്തിന് മുൻവശത്ത് ജേസീസിന് സമീപം നടക്കുന്ന ചടങ്ങ് നീലേശ്വരം പ്രസ്ഫോറം പ്രസിഡണ്ട് സേതു ബങ്കളം ഉദ്ഘാടനം ചെയ്യും. മുഴുവൻ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
No comments