Breaking News

ഇഎംഎസ്-എകെജി അനുസ്മരണം നടത്തി

നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി ഇഎംഎസ് - എകെജി അനുസ്മരണം നടത്തി.
സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണവും നടത്തി. കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ പ്രസംഗിച്ചു. എ.വി. സജേഷ് സ്വാഗതം പറഞ്ഞു.
ചായ്യോത്തെ എൻ.ജി. സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ഇഎംഎസ് - എകെജി അനുസ്മരണവും വിജ്ഞാനസദസും ഒരുക്കി. പുരോഗമന കലാ സാഹിത്യ സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം കെ.സി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.വി.രത്നാകരൻ അധ്യക്ഷത വഹിച്ചു. ടി. ദാമോദരൻ പ്രസംഗിച്ചു. പി.ബാബുരാജൻ സ്വാഗതവും എ.അപ്പു നന്ദിയും പറഞ്ഞു.

No comments