Breaking News

ശാലിയ പൊറാട്ടിന് ജനപ്രവാഹം

പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിൽ നടന്ന ശാലിയ പൊറാട്ടിന് നൂറുകണക്കിനാളുകൾ എത്തി.
വീരർകാവിൽ നിന്നിറങ്ങിയ പൊറാട്ട് ഘോഷയാത്ര തളിയിലമ്പലം ദർശിച്ച് തിരിച്ചു വരുന്ന വഴി നീളെ നർമം വിതറി. ആചാര വേഷങ്ങൾക്കൊപ്പം ആനുകാലിക വേഷങ്ങളും പൊറാട്ടിൽ അണി നിരന്നു. ഇവർ ജനങ്ങളുമായി ഹാസ്യ സംവാദവും നടത്തി. പൂരംകുളി ദിവസമായ ശനിയാഴ്ച ഹൊസ്ദുർഗ് ലക്ഷ്മി നഗർ, വെള്ളിക്കോത്ത് അതിയാൽ തെരു എന്നിവിടങ്ങളിലും പൊറാട്ട് നടക്കും.

No comments