Breaking News

എൻ ഡി എ സ്ഥാനാർഥി റോഡ് ഷോ നടത്തി

കാസർകോട് പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്‌ഥാനാർഥി എം.എൽ.അശ്വിനി നീലേശ്വരത്ത് റോഡ്ഷോ നടത്തി. ഇന്ന് രാവിലെ തുടങ്ങിയ പര്യടനത്തിനൊടുവിലാണ് നീലേശ്വരം കോൺവൻ്റ് ജംക്‌ഷൻ മുതൽ മാർക്കറ്റ് ജംക്‌ഷൻ വരെ മുതൽ റോഡ് ഷോ നടത്തിയത്. എൻഡിഎ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. പേരോൽ ഗോപാലകൃഷ്‌ണ ക്ഷേത്രത്തിൽ സന്ദർശിച്ചു പ്രാർഥന നടത്തി. നെയ്‌വിളക്കു തെളിയിച്ചു പ്രാർഥിച്ചു. ക്ഷേത്രം പൂജാരി കെ.ഗോവിന്ദ ഭട്ട് പ്രസാദം നൽകി. ക്ഷേത്രം ട്രസ്റ്റിനു വേണ്ടി പൂർണിമ ബായ് അശ്വിനിയെ ഷാൾ അണിയിച്ചു ക്ഷേത്രം മാനേജർ ദീപക് പ്രഭു, അശ്വിൻ പൈ ചട്ടഞ്ചാൽ, വിനായക് ഷേണായ്, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് എന്നിവരും കൂടെയുണ്ടായി. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. രാവിലെ ഭീമനടിയിലാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മണ്ഡലത്തിലെ മുതിർന്ന പ്രവർത്തകരെയും നേതാക്കളെയും സന്ദർശിച്ചു. 
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ, നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സി.വി. സുരേഷ്, മുതിർന്ന നേതാക്കളായ സതീഷ് ചന്ദ്ര ഭണ്ഡാരി, കെ. കെ. നാരായണൻ എന്നിവർ പര്യടനത്തിൽ സംബന്ധിച്ചു.

No comments