നീലേശ്വരം തൈക്കടപ്പുറം കൊട്ടറ കല്ലന്താട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം സമാപിച്ചു.
നീലേശ്വരം തൈക്കടപ്പുറം കൊട്ടറ കല്ലന്താട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം സമാപിച്ചു. ഇന്നലെ വൈകിട്ടു ദീപാരാധന, വാദ്യമേളം, എടുത്തുപിടി ച്ചെഴുന്നള്ളത്ത്, ധർമദൈവം, വിഷ്ണുമൂർത്തിയുടെ കുളിച്ചുതോ റ്റം, തൊണ്ടച്ചൻ ദൈവം, പുലർ ച്ചെ കരിഞ്ചാമുണ്ഡി, നാഗേശ്വരി ദേവി തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. ഇന്നു രാവിലെ മുതൽ ഗുളികൻദൈവം, പടമടക്കി തമ്പുരാട്ടി, വിഷ്ണുമൂർത്തി തെയ്യ ക്കോലങ്ങൾ അരങ്ങിലെത്തി. കല്ലന്താട്ട് ഭഗവതിയുടെ തിരുമുടി ഉയർന്ന ശേഷം വൈകിട്ട് തെയ്യ ങ്ങളുടെ കൂടിപ്പിരിയൽ.
കല്ലന്താട്ട് ഭഗവതിയും വിഷ്‌ണുമൂർത്തിയും തിരുമുടി താഴ്ത്തിയതോടെ കളിയാട്ടം സമാപിച്ചു
ആഘോഷ കമ്മിറ്റി യോഗത്തിൽ ചെയർമാൻ പ്രകാശൻ കൊട്ടറ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.കെ.മണി കണ്ഠൻ, ജനറൽ കൺവീനർ പി വിശ്വംഭരൻ, ക്ഷേത്രം രക്ഷാധി കാരി കൊട്ടറ വാസുദേവ്, പി.മോ ഹനൻ, പി.കൃഷ്‌ണൻ, പ്രധാന അന്തിത്തിരിയൻ പി.ഷുബിത്ത്, സുധാകരൻ കൊട്ടറ, പി.രത്നാക രൻ, പി.രാജിത്ത്, അജേഷ് കല്ലൂ രാവി, പി.സജീവൻ എന്നിവർ പ്രസംഗിച്ചു.
No comments