Breaking News

അനുമോദന യോഗം നടത്തി

സിപിഎം നീലേശ്വരം ചിറപ്പുറം ഒന്നാം ബ്രാഞ്ച് അനുമോദന യോഗം നടത്തി.
മികച്ച അങ്കൺവാടി ഹെൽപ്പർക്കുള്ള അവാർഡ് നേടിയ ചിറപ്പുറം ആലിങ്കീൽ അങ്കണവാടിയിലെ ജോളി അഗസ്റ്റിൻ, അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ബൂട്ട് അണിഞ്ഞ പ്രവീൺ ഗിരീഷ് എന്നിവർക്കാണ് അനുമോദനമൊരുക്കിയത്. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. വി. അമീർ അധ്യക്ഷത വഹിച്ചു. കെ.രഘു, പി.എം.സന്ധ്യ, എം.കെ.രാജഗോപാലൻ മാസ്റ്റർ, പി.എസ്.അനിൽകുമാർ മാസ്റ്റർ, പി.എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

No comments